നിരവധി പേരുടെ ജീവിതത്തിലേക്ക് ‘വഴി’ തുറന്ന് സിപിഐഎം

ചില വഴികള്‍ തുറക്കുന്നത് നിരവധി പേരുടെ ജീവിതത്തിലേക്ക് കൂടിയായിരിക്കും. പുറംലോകവുമായി ബന്ധപ്പെടാന്‍ പതിറ്റാണ്ടുകളോളം മാര്‍ഗമില്ലാതെ ബുദ്ധിമുട്ടിയിരുന്ന 58-ഓളം കുടുംബങ്ങളുടെ ദുരിതജീവിതത്തിന് അറുതിയാവുകയാണ്. ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ തണ്ണിറ്റംപാറ കോളനിയിലേക്കാണ് സി.പി.ഐ.എം നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്.

വലിയൊരു പാറമുകളില്‍ ഒറ്റപ്പെട്ടു പോയൊരു തുരുത്തായിരുന്നു ഇന്നലെ വരെ തണ്ണിറ്റംപാറയെന്ന ഈ ഗ്രാമം. 58 കുടുംബങ്ങളിലായി 250തിലധികം ആളുകളുടെ താമസസ്ഥലം. ആശുപത്രിയും സ്‌കൂളും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ വളരെയകലെ. കാന്‍സര്‍ രോഗികളും അംഗപരിമിതരും അന്ധരുമൊക്കെ അടങ്ങുന്ന അധിസാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. നാളുകള്‍ നീണ്ട അവരുടെ നിസഹായതയ്ക്കാണ് ഈ വഴി പരിഹാരമാവുന്നത്.

പല കാരണങ്ങളാല്‍ ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയിരുന്ന സ്വപ്നം. പ്രദേശത്തെ സി.പി.എം നേതൃത്വം അതിന് മാതൃകാപരമായി മുന്നില്‍ നിന്നു. അങ്ങനെ ഒരു നാടാകെ ഒരുമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News