നീതിക്കായി പോരാട്ടം തുടരും: കെയുഡബ്ല്യുജെ

കേന്ദ്രസര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിനുമേല്‍ ചുമത്തിയ വിലക്കിനെതിരെ പോരാട്ടം തുടരുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കേന്ദ്ര സര്‍ക്കാര്‍ എത്രതന്നെ കപടന്യായങ്ങള്‍ നിരത്തിയാലും മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഈ വിലക്കിനെ കാണാനാകൂ.

ചാനലിന് വിലക്ക് കല്‍പ്പിച്ച കേന്ദ്ര ഭരണകൂടം കോടതിയില്‍ പോലും അത് തുറന്നുപറയാന്‍ തയ്യാറായിട്ടില്ല എന്നത് നിഗൂഢമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ നിയമപോരാട്ടവും ജനകീയബോധവല്‍ക്കരണവുമായി മുന്നോട്ടുപോകും. മാധ്യമസമൂഹം ഒന്നാകെ മീഡിയ വണ്ണിനും തൊഴിലാളികള്‍ക്കുമൊപ്പം ഐക്യദാര്‍ഢ്യപ്പെടുന്നതായി യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News