സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് തുടക്കമായി

സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഓണ്‍ലൈന്‍ പ്രചരണങ്ങള്‍ക്ക് തുടക്കമായി. വാട്‌സ്ആപ്പ് സ്റ്റാറ്റസ് ക്യാമ്പയിന്‍ വഴിയാണ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീഡിയോ സന്ദേശമായിരുന്നു ആദ്യ സ്റ്റാറ്റസ്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീഡിയോ സന്ദേശമായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സ് ഓണ്‍ലൈന്‍ പ്രചരണത്തിന്റെ ഭാഗമായ ആദ്യ വാട്‌സാപ്പ് സ്റ്റാറ്റസ്.തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും പാര്‍ട്ടിയുടെ ഒദ്യോഗിക പേജുകള്‍ വഴിയും പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്റ്റാറ്റസ് വഴിയും പ്രചാരണം നടത്തും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യത്യസ്തമായ പോസ്റ്ററുകളും സന്ദേശങ്ങളും പ്രചരിപ്പിക്കും.പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേദിയാകുന്ന കണ്ണൂരില്‍ ചുവരെഴുത്ത് പ്രചരണം നേരത്തെ ആരംഭിച്ചിരുന്നു. ആദ്യമായി കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് വ്യത്യസ്തമായ പ്രചരണ മാര്‍ഗ്ഗങ്ങളിലൂടെ ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വാഗത സംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News