യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 31 മണിക്കൂര്‍ പിന്നിട്ടു; രക്ഷാപ്രവര്‍ത്തനം രാത്രിയിലും

പാലക്കാട് മലമ്പുഴ ചെറോട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക്. രാവിലെ ബംഗളുരു, കൂനൂര്‍ വെല്ലിങ്ടണ്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ കരസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിയ്ക്കും. മനുഷ്യസാധ്യമായ സാങ്കേതിക സംവിധാനങ്ങളെല്ലാം ഉപയോഗിയ്ക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു

മലമ്പുഴ അകത്തേത്തറ ചെറോട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രണ്ടാം ദിവസവും രക്ഷിയ്ക്കാനായില്ല. ചെറോട് സ്വദേശി റംഷാദ് എന്ന ബാബുവാണ് മലയിടുക്കില്‍ അകപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. മലമുകളില്‍ കയറിയ മൂന്നംഗ സംഘത്തില്‍ യുവാവ് കാല്‍ വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അപകടം പുറംലോകമറിഞ്ഞത്. കോസ്റ്റ് ഗാര്‍ഡ് സംഘമെത്തി എയര്‍ ലിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഭക്ഷണം നല്‍കാനായി ശ്രമവും  പരാജയപ്പെട്ടു. ബംഗളുരുവില്‍ നിന്നും കൂനൂര്‍ വെല്ലിംങ്ടണില്‍നിന്നും കരസേനാ വിഭാഗം രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുവെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു

കുത്തനെയുള്ള പാറക്കെട്ടും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നത്. എന്‍ഡിആര്‍ഫിന്റെ 21 അംഗ സംഘം രാത്രിയിലും ചെറോട് മലയുടെ മുകളില്‍ ക്യാമ്പ് ചെയ്യുകയാണ്. രാവിലെ ആറുമണിയോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here