ഡോ. എം ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുഅദ്ദേഹം. മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പി.കെ. നാരായണന്‍ നായരുടേയും മുറ്റയില്‍ പാറുകുട്ടിയമ്മയുടേയും മകനായി മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ 1933 ല്‍ ജനിച്ചു. 1954 ല്‍ മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ല്‍ മലബാര്‍ കലാപത്തെ കുറിച്ചുള്ള പ്രബന്ധത്തിനു കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.

ആറു വര്‍ഷം കോട്ടയം, കൊല്ലം സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം ചെയ്തു. 1970 മുതല്‍ 75 വരെ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തു. 1975 മുതല്‍ 88 വരെ കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. ചരിത്രപണ്ഡിതനായ എം.ജി.എസ്. നാരായണന്‍ ഗംഗാധരന്റെ സഹോദരിയുടെ മകനാണ്.
‘വസന്തത്തിന്റെ മുറിവ്’ എന്ന ഗ്രന്ഥത്തിന് വിവര്‍ത്തന സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണര്‍വിന്റെ ലഹരിയിലേക്ക് എന്ന കൃതിക്ക് സാഹിത്യവിമര്‍ശനത്തിനുള്ള കേരള സാഹിത്യാക്കാദമി പുരസ്‌കാരവും ലഭിച്ചു. അന്വേഷണം,ആസ്വാദനം, നിരൂപണം പുതിയ മുഖം, മലബാര്‍ റിബല്യണ്‍ 1921-22, ദ ലാന്‍ഡ് ഓഫ് മലബാര്‍, മാപ്പിള പഠനങ്ങള്‍ എന്നിവയാണ് മറ്റു പ്രധാന പുസ്തകങ്ങള്‍. ഭാര്യ:യമുനാദേവി. മകന്‍:നാരായണന്‍. മകള്‍:നളിനി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News