കേരളം കണ്ട ഏറ്റവും മികച്ച ചരിത്ര പണ്ഡിതന്മാരില്‍ ഒരാളെയാണ് നഷ്ടമായത്; ഡോ. എം ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി സജി ചെറിയാന്‍

ചരിത്ര പണ്ഡിതന്‍ ഡോ. എം ഗംഗാധരന്റെ നിര്യാണത്തില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു. അനുശോചനക്കുറിപ്പ്

അനുശോചനക്കുറിപ്പ്

പ്രശസ്ത ചരിത്രപണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. എം ഗംഗാധരന്‍ സാറിന്റെ നിര്യാണത്തില്‍ അനുശോചനം നേരുന്നു.

നിഷ്പക്ഷമായ ചരിത്രവായനയാണ് ഡോ. എം ഗംഗാധരന്‍ സാര്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചത്. വസ്തുനിഷ്ഠവും മുന്‍വിധികളില്ലാത്തതുമായ അന്വേഷണമാണ് കേരള ചരിത്രത്തെയും, പ്രത്യേകിച്ചു വടക്കന്‍ കേരള ചരിത്രത്തെയും കുറിച്ചു അദ്ദേഹം നടത്തിയത്. മലബാര്‍ കലാപത്തെക്കുറിച്ചു അദ്ദേഹം നടത്തിയ പഠനങ്ങള്‍ വലിയ രീതിയില്‍ വായിക്കപ്പെട്ടു. കേരളം കണ്ട ഏറ്റവും മികച്ച ചരിത്ര പണ്ഡിതന്മാരില്‍ ഒരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അക്കാദമിക് മേഖലയില്‍ അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News