മലമ്പുഴയിൽ കുടുങ്ങിയ യുവാവിനായി രക്ഷാ ദൗത്യം; സൈന്യം ബാബുവിനരികെ; ഉടൻ താഴെയിറക്കും

മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കരസേനാ സംഘം ബാബുവിന് തൊട്ടരികിലെത്തി. ഡോക്ടർമാരും പ്രദേശവാസികളും കരസേനാസംഘത്തിനൊപ്പമുണ്ട്. മൂന്ന് ടീമായി തിരിഞ്ഞാണ് ചരിത്ര രക്ഷാ ദൗത്യം.

സൈന്യം ബാബുവിനോട് സംസാരിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുടിവെള്ളവും ഭക്ഷണവും നൽകുകയാണ് സേനയുടെ ആദ്യ ലക്ഷ്യം. ഉടന്‍ താഴെയിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രക്ഷാ ദൗത്യം നാൽപ്പത് മണിക്കൂർ പിന്നിട്ടു. കേരളത്തിൽ ഒരാൾക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാ ദൗത്യമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here