ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ്സി-എഫ്സി ഗോവ പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ് സി -എഫ്.സി ഗോവ പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം. ബമ്പോളിമിലെ ആദ്യപാദ മത്സരത്തിലെ അപ്രതീക്ഷിത തോൽവിക്ക് മറീന മച്ചാൻസിന് കണക്ക് തീർക്കണം. വാസ്കോ തിലക് മൈതാനിൽ പോരിനിറങ്ങുമ്പോൾ ചെന്നൈയിൻ എഫ്സിക്ക് വിജയമില്ലാതെ മടങ്ങാനാകില്ല.

നിലവിൽ പോയിന്റ് പട്ടികയിൽ ടോപ് ഫോറിൽ ഇല്ലാത്ത ചെന്നൈയിന് പ്ലേ ഓഫിലെത്താൻ വിജയങ്ങൾ കൂടിയേ തീരൂ. 15 മത്സരങ്ങളിൽ നിന്നും 5 വിജയം ഉൾപ്പെടെ 19 പോയിന്റാണ് ചെന്നൈയിനുള്ളത്. അതേസമയം ഡെറിക് പെരീര പരിശീലകനായ എഫ്.സി ഗോവ കിതപ്പിലാണ്.

15 മത്സരങ്ങളിൽ നിന്ന് ടീമിന് നേടാനായത് വെറും 15 പോയിന്റ് മാത്രം. മത്സരങ്ങളിൽ തോൽവി രുചിച്ച ഗൌറുകളെ ഇനിയുള്ള ഓരോ തോൽവിയും നാണക്കേടിന്റെ പടുകുഴിയിലാക്കും. അതിനാൽ തന്നെ വിജയം ഗോവയ്ക്ക് അഭിമാന പ്രശ്നമാണ്. ആദ്യപാദത്തിലെ വിജയം തുടരാനുറച്ച് തന്നെയാണ് ഗോവയുടെ പടയൊരുക്കം. സീസണിൽ ഒട്ടേറെ വമ്പൻ പോരാട്ടങ്ങൾക്ക് വേദിയായ ബമ്പോളിം വീണ്ടും ഒരുങ്ങുകയാണ് സൂപ്പർ ത്രില്ലറിനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News