കേരളം സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിൽ; മെഡിക്കല്‍ സംഘം സജ്ജമാണ്; മന്ത്രി വീണാ ജോർജ്

സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിലാണ് കേരളമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനുള്ള വലിയ ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ബാബുവിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമം എത്രയും വേഗം വിജയകരമായി പൂര്‍ത്തിയാകട്ടെ എന്നും മന്ത്രി ആശംസിച്ചു. പാലക്കാട് മെഡിക്കല്‍ ടീമിന് ആവശ്യമായ നിര്‍ദേശം നല്‍കിയെ ന്നും മെഡിക്കല്‍ സംഘം സജ്ജമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

സമാനതകള്‍ ഇല്ലാത്ത രക്ഷാദൗത്യത്തിലാണ് കേരളം. പാലക്കാട് മലമ്പുഴ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനുള്ള വലിയ ശ്രമമാണ് നടക്കുന്നത്.ബാബുവിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമം എത്രയും വേഗം വിജയകരമായി പൂര്‍ത്തിയാകട്ടെ.
പാലക്കാട് മെഡിക്കല്‍ ടീമിന് ആവശ്യമായ നിര്‍ദേശം നല്‍കി. മെഡിക്കല്‍ സംഘം സജ്ജമാണ്.

ഐവി ഫ്‌ളൂയിഡ് നല്‍കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ താഴെ ക്രമീകരിച്ചിട്ടുണ്ട്. പാലക്കാട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാകും. ആoമ്പുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി ചികിത്സകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലൊരുക്കിയിട്ടുണ്ട്. ബാബുവിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമം എത്രയും വേഗം വിജയകരമായി പൂര്‍ത്തിയാകട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here