സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ തുടക്കം മുതൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ തുടക്കം മുതൽ മുഖ്യമന്ത്രിയുടെ ഇടപെടൽ

പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തില്‍. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ മുകളിലെത്തി വടംകെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കുകയാണ്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച ശേഷമാണ് ഇത്. 11 മണിക്കുള്ളില്‍ രക്ഷാപ്രവർത്തനം പൂർത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News