ദൗത്യം വിജയം; ബാബുവിനെ സുരക്ഷിതമായി മലയ്ക്ക് മുകളിൽ എത്തിച്ചു

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ബാബുവിന് പുതുജീവൻ. പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതോടെ ചരിത്രപരമായ രക്ഷാ പ്രവർത്തനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

സമാനതകളില്ലാത്ത രക്ഷാദൗത്യത്തിൽ തുടക്കം മുതൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ചാണ് ബാബുവിനെ മുകളിലേക്ക് കൊണ്ടുപോയത്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. നിര്‍ണായകമായ ലക്ഷ്യമാണ് ദൗത്യസംഘം പൂര്‍ത്തിയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here