മലമ്പുഴയിലേത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം – റവന്യൂമന്ത്രി കെ.രാജന്‍

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ചെറുപ്പക്കാരന്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തന ദൗത്യത്തിലൂടെയാണെന്ന് റവന്യു ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. എല്ലാ ദൗത്യ സംഘങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ്മകളുടേയും വലിയ വിജയമാണ് ഈ രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ കുറേ മണിക്കൂറുകളായി ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമം നടന്നു വരികയായിരുന്നു.

പാലക്കാട് ജില്ലാ കളക്ടറുടെ ശക്തമായ നേതൃത്വത്തില്‍ ഇന്ത്യന്‍ ആര്‍മിയും എന്‍ ഡി ആര്‍ എഫ് സംഘങ്ങളും കോസ്റ്റ് ഗാര്‍ഡും, റവന്യു, പോലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍മാര്‍, പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്. പലവിധ മാര്‍ഗ്ഗങ്ങളും ഇതിനോടകം തന്നെ രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു.

കോസ്റ്റ് ഗാര്‍ഡിന്റെ ചോച്ചറുകളും, ഡ്രോണ്‍ സര്‍വ്വേ ടീമിന്റെ സഹായങ്ങളും നമുക്ക് ലഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് തന്നെ സൈന്യത്തെ വിളിക്കുകയായിരുന്നു. മൗണ്ട് ക്ലൈംപ്ലിങ്ങില്‍ എക്‌പേര്‍ട്ടുകളായ സൈനികര്‍ ഇന്നലെ രാത്രി തന്നെ മലമ്പുഴയിലെത്തി രക്ഷാ പ്രവര്‍ത്തന ദൗത്യം ആരംഭിച്ചു. ഇപ്പോള്‍ അത് വിജയമായിരിക്കുകയാണ്. ഈ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News