രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ദുര്‍ബലമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ദുര്‍ബലമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ തുടരുകയാണ്. 24 മണിക്കൂറിനിടെ 71, 365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം മരണ നിരക്കിലെ വര്‍ധന ആശങ്കയാണ്. ഇന്നലെ മാത്രം 1217 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി കുറഞ്ഞപ്പോള്‍ എട്ടരലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

പുതിയ കണക്ക് പ്രകാരം കര്‍ണാടകത്തില്‍ 4,452 കേസുകളും, തമിഴ്‌നാട്ടില്‍ 4,529 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 6,107 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. കേസുകള്‍ കുറയുന്നതിനു അനുസരിച്ച് ഈ മാസം അവസാനത്തോടെ മുംബൈ നഗരം പൂര്‍ണ്ണമായും തുറക്കാന്‍ തീരുമാനം ആയിട്ടുണ്ട്. ഹരിയാനയില്‍ ഒന്നു മുതല്‍ 10 വരെ യുള്ള ക്ലാസുകള്‍ നാളെ മുതല്‍ വീണ്ടും ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News