കോണ്‍ഗ്രസ് കൈക്കൂലി വിവാദം; അര്‍ഹതയുള്ളവര്‍ക്ക് വീടു നല്‍കും; മേയര്‍ ആര്യാ രാജേന്ദ്രന്‍ കൈരളി ന്യൂസിനോട്

തിരുവനന്തപുരം നഗരസഭയില്‍ ഭവനരഹിതര്‍ക്ക് വീട് നല്‍കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. അര്‍ഹതയുണ്ടായിട്ടും കൗണ്‍സിലര്‍ ഒഴിവാക്കാന്‍ ശ്രമിച്ച വ്യക്തിക്ക് ഉറപ്പായും വീട് നല്‍കുമെന്നും മേയര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. മേരി പുഷ്പം ഇരുപത്തി അയ്യായിരും രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ പരാതിക്കാരി മേയറെ നേരില്‍ കണ്ട് രേഖകള്‍ കൈമാറി.

ഭവനരഹിതരായവര്‍ക്ക് വീട് വെച്ചു നല്‍കാനുള്ള പദ്ധതിയില്‍ നിന്നും കമ്മീഷന്‍ തട്ടാനുള്ള കോണ്‍ഗ്രസ് കൗണ്‍സിലറുടെ നീക്കത്തില്‍ വ്യാപക പ്രതിഷേധം. കൈരളി ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് മേയര്‍ ഇടപെട്ടു. അര്‍ഹതയുണ്ടായിട്ടും കൗണ്‍സിലര്‍ ഒഴിവാക്കാന്‍ ശ്രമിച്ച വ്യക്തിക്ക് ഉറപ്പായും വീട് നല്‍കുമെന്നും മേയര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.-ടെലി ബൈറ്റ്

പട്ടിക പരിശോധിച്ചപ്പോള്‍ അര്‍ഹത പട്ടികയില്‍ ഒന്നാം പേരുകാരിയാണ് പരാതിക്കാരി, എന്നിട്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇരുപത്തി അയ്യായിരം രൂപ വേണമെന്ന് നിരസിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലറുടെ ശുപാര്‍ശ കത്ത് നല്‍കാനും മേരി പുഷ്പം തയ്യാറായില്ല. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം പാളയം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും മാര്‍ച്ചും നടന്നു. കൈക്കൂലി ആവശ്യപ്പെ കുന്നുകുഴി കൗണ്‍സിലര്‍ മേരി പുഷ്പത്തിന്റെ വീട്ടിലേക്കാണ് സിപിഐഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. നഗരസഭ മുന്‍ ആരോഗ്യ സ്റ്റാാന്‍ഡിംഗ് കമ്മിറ്റി അംഗവും മുന്‍ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ബിനു.ഐ.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News