പാര്‍ലമെന്റില്‍ കേന്ദ്രബജറ്റിന്‍ മേല്‍ ഉള്ള ചര്‍ച്ച ഇന്നും തുടരുന്നു

പാര്‍ലമെന്റില്‍ കേന്ദ്രബജറ്റിന്‍മേല്‍ ഉള്ള ചര്‍ച്ച ഇന്നും തുടരുന്നു. വെള്ളിയാഴ്ച വരെയാണ് ബജറ്റ് സെഷന്‍ ഉണ്ടാവുക. മാര്‍ച്ച് 14 വീണ്ടും സഭ സമ്മേളിക്കും. അതേസമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി നല്‍കിയ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. മറുപടി പ്രസംഗത്തില്‍ ഇരുസഭകളിലും കോണ്‍ഗ്രസിനെ നരേന്ദ്രമോദി രൂക്ഷമായി വിമര്‍ശിച്ചതിനെതിരെ പ്രതിപക്ഷ കക്ഷി നേതാവ് മലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്തെത്തി.

കോണ്ഗ്രസിനെയോ, നെഹ്രുവിനെയോ വിമര്‍ശിക്കണമെങ്കില്‍ സഭക്ക് പുറത്തുവെച്ചു വിമര്ശിക്കണമെന്നും, സഭയില്‍ കൊവിഡ് ഉള്‍പ്പെടെ രാജ്യം നേരിടുന്ന പ്രതിസന്ധികളെ കുറിച്ചാണ് പറയേണ്ടതെന്നും ഖാര്‍ഗെ പ്രതികരിച്ചു. അതിനിടെ തെലുങ്കാനയെ കുറിച്ചു പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ടിആര്‍എസ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News