2018ലെയും 19ലെയും പ്രളയകാലത്തും പെട്ടിമുടി ദുരന്തസ്ഥലത്തും പ്രതീക്ഷയോടെ മലയാളി കേട്ട ശബ്ദം തന്നെയാണ് ബാബുവിനെയും ഉറങ്ങാതെ കാത്തത്

ഇന്നലെ രാത്രി ബാബുവിനെ ഉറങ്ങാതെ നിർത്തുകയെന്നതായിരുന്നു റെസ്ക്യൂ സംഘത്തിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ദൗത്യവും വെല്ലുവിളിയും . പ്രളയ കാലത്ത് കേരളത്തെ ചേർത്ത് പിടിച്ച മലയാളി ഉദ്യോ​ഗസ്ഥനായ ലഫ്റ്റനന്റ് കേണൽഹേമന്ദ് രാജിന് തന്നെയാണ് ബാബുവുമായി സംസാരിക്കാനുള്ള ദൗത്യം വന്നുചേർന്നത്. ‘ബാബു ഞങ്ങളെത്തി, അവിടെ ഇരുന്നോ, ഒന്നും പേടിക്കണ്ട, അധികം ശബ്ദമുണ്ടാക്കണ്ട , എനർജി കളയരുത്’ തുടങ്ങി ഹേമന്ദ് രാജ് നിർദേശങ്ങൾ നൽകിയിരുന്നു.കേരളം കണ്ടമഹാപ്രളയത്തിലടക്കം ആയിരങ്ങളുടെ ജീവന് കൈപിടിച്ചുയർത്താന് മറ്റ്‌ വിവിധ ഫോഴ്‌സുകള്ക്കൊപ്പം അന്നും മുന്നില്നിന്ന്‌ നയിച്ചത്‌ കേണല് ഹേമന്ദ്‌ രാജിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമായിരുന്നു.2018ലെയും 19ലെയും പ്രളയകാലത്തും പെട്ടിമുടി ദുരന്തസ്ഥലത്തും പ്രതീക്ഷയോടെ മലയാളി കേട്ട ശബ്ദം .തന്നെയാണ് ബാബുവിനെയും ഉറങ്ങാതെ കാത്തത്

ലെഫ്റ്റന്റ് കേണൽ ഹേമന്ദ് രാജ്

ബാബു രാത്രി ഉറങ്ങുകയോ, കാലാവസ്ഥയിൽ ചെറിയ വെതിയാനങ്ങളോ, ചാറ്റൽ മഴയോ ഉണ്ടായാൽ രക്ഷ ദൗത്യം സങ്കീര്ണ്ണമാകുമായിരുന്നു . അതിനാൽ മുഴുവൻ സമയവും ബാബുവിനെ ഉണർത്തി നിർത്തുകയും വേണം. പക്ഷേ ശബ്ദമുണ്ടാക്കാൻ ബാബുവിനോട് പറയാൻ സാധിക്കില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ നിരന്തരം ബാബുവുമായി സംസാരിച്ചു. രാത്രി മുഴുവൻ അസാമാന്യ കരുത്ത് കാണിച്ച ബാബു രാവിലെ സുരക്ഷിത സ്ഥാനത്ത് എത്തുന്നത് വരെ ഉണർന്നിരുന്നു.അതീവ സന്തോഷവനായി ബാബു ഹേമന്ത് രാജിനും സൈനികർക്കുമൊപ്പം നിൽക്കുന്ന ചിത്രം വൈറൽ ആയി

ബാബുവിനെ മുകളിലേക്ക് എത്തിക്കാനുള്ള ദൗത്യം ബാല എന്ന ഉദ്യോഗസ്ഥനായിരുന്നു.ഹെലികോപ്റ്ററിൽ ലിഫ്റ്റ് ചെയ്യാനാവില്ലെന്ന് ബോധ്യമായതോടെയാണ് ബാലയുടെ കൈകളിലേക്ക് ദൗത്യത്തിന്റെ പൂർണ ഉത്തരവാദിത്വം എത്തിയത്.ചെങ്കുത്തായ മലനിരകളിലൂടെ അതീവ ശ്രദ്ധയോടെയാണ് ബാല നീങ്ങിയിറങ്ങിയത്. നേരത്തെ കാറ്റിന്റെ ഗതി കാരണം ഹെലികോപ്റ്റർ ഉപയോഗിച്ച എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു..

“ബാലയാണ് ബാബുവിനെ പൊക്കി ഇവിടെ എത്തിച്ചതെന്ന് ഹേമന്ത് രാജ് പറയുമ്പോൾ ബാലയെ സ്നേഹത്തോടെ ഉമ്മ വെക്കുന്ന ബാബുവിനെ വിഡിയോയിൽ കാണാം.. ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെൻ്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികരുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനൻറ് ജനറൽ അരുണാണ് ദൗത്യം ഏകോപിപ്പിച്ചത്. സൈന്യത്തിന് ഉറച്ച പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.

പർവതാരോഹണത്തിൽ വിദഗ്ദ്ധരായ കരസേനയുടെ സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. കരസേന ഉദ്യോഗസ്ഥൻ ബാല അടുത്തെത്തുന്നതിന് മുൻപ് തന്നെ ബാബുവിന് ദൗത്യ സംഘത്തിന് വെള്ളമെത്തിച്ചിരുന്നു. ബാല എത്തുമ്പോൾ എഴുന്നേറ്റ് നിന്ന ബാബു രണ്ട് പടി മുകളിലേക്ക് കയറി, ഇത് രക്ഷാപ്രവർത്തനത്തിന് ഗുണകരമായി. ആരോഗ്യം മോശാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായതോടെയാണ് ദൗത്യം നേരത്തെയാക്കാൻ തീരുമാനിച്ചിരുന്നത്.
സൈന്യം കൈയ്യടിച്ചാണ് ബാബുവിനെ മുകളിലേക്ക് കയറ്റിയത്. മലയുടെ മുകളിലേക്ക് കയറാൻ ബാബുവിന്റെ അമാനുഷികമായ കരുത്ത് സഹായമാക്കി എന്നത് തീർച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News