ഹിജാബ് വിവാദം;അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് എളമരം കരിം എംപി കത്തയച്ചു

കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് എളമരം കരിം എംപി കത്തയച്ചു.വര്‍ഗീയ ധ്രുവീകരണം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നയതെന്നും ഇത് മുസ്ലീം സമുദായത്തില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്നും എളമരം കരിം എംപി കത്തില്‍ ചൂണ്ടിക്കാട്ടി.

ഭിന്നിപ്പുണ്ടാക്കാനും സാമുദായിക വികാരം ഇളക്കിവിടാനും വേണ്ടി ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും വിമര്‍ശിക്കുന്നുണ്ട്. ക്ലാസുകളില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം പ്രാഥമിക പരിഗണന നല്‍കണമെന്നും എന്തുവിലകൊടുത്തും അത് സംരക്ഷിക്കപ്പെടണമെന്നും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഭിന്നിപ്പും പടര്‍ത്താനുള്ള ഏതൊരു നീക്കവും കര്‍ശനമായ നടപടികളിലൂടെ നേരിടണമെന്നും എളമരം കരിം എംപി അവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News