‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ ഫെബ്രുവരിയിൽ റിലീസ് ചെയ്യും

‘കണ്ടോളൂ ചിരിച്ചോളൂ പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുതേ’ എന്ന ടാഗ്‌ലൈനോട് കൂടി സൈജു കുറുപ്പ് നായകനായ ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ദുല്‍ഖർ സൽമാൻ നിർമ്മിക്കുന്ന ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ തിയെറ്ററിൽ റിലീസ് ചെയ്യും. ചിത്രം ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News