
മകനെ രക്ഷിക്കുന്നതിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ബാബുവിന്റെ മാതാവ് റഷീദ. രക്ഷാപ്രവർത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദിയെന്നും സന്തോഷമുണ്ടെന്നും മാതാവ് പ്രതികരിച്ചു. എല്ലാവരും നല്ല രീതിയിലാണ് ബാബുവിനെ തിരികെ കിട്ടാനായി പ്രവർത്തിച്ചതെന്നും റഷീദ കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം, ചേറാട് മലയില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവുമായി സംസാരിച്ച ശേഷം ബാബുവിന്റെ റഷീദ കുഴഞ്ഞു വീണു. മകനെ രക്ഷപ്പെടുത്തുന്നതുവരെ ഉറക്കം പോലുമില്ലാതെ കാത്തിരിക്കുകയായിരുന്നു ഉമ്മ. ദുഃഖം ഉള്ളിലൊതുക്കി മകനുള്ള ഭക്ഷണവുമായി കാത്തിരിക്കുകയായിരുന്നു ഇവര്‍.
എന്താണ് കരയാത്തതെന്ന് പലരും ചോദിച്ചപ്പോഴും ഉമ്മയ്ക്ക് മറുപടിയുണ്ടായിരുന്നു.’ഇത്രയും നേരം എന്താണ് കരായത്തതെന്ന് ചോദിച്ചവരുണ്ട്. പക്ഷെ ഞാനങ്ങനെ മറ്റുള്ളവരുടെ മുമ്പില്‍ സങ്കടം പ്രകടിപ്പിക്കുന്ന വ്യക്തിയല്ല. കരഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ തളര്‍ന്നു പോവും. കരഞ്ഞാല്‍ എന്നെ ആശുപത്രിയില്‍ കൊണ്ട് പോവേണ്ടി വരും, ബാബുവിന്റെ ഉമ്മ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here