അടൂരിൽ കാർ നിയന്ത്രണം വിട്ട് കനാലിൽ മറിഞ്ഞു; 3പേർ മരിച്ചു

കാർ നിയന്ത്രണം വിട്ട് കനാലിൽ മറിഞ്ഞ് 3പേർ മരിച്ചു. പത്തനംതിട്ട അടൂർ കരുവാറ്റ കനാലിലേക്കാണ് കാർ മറിഞ്ഞത്. ശകുന്തള (51), ഇന്ദിര(57), ശ്രീജ(45) എന്നിവരാണ് മരിച്ചത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.

ആയൂർ അമ്പലംമുക്കിൽ നിന്നും ഹരിപ്പാട് വിവാഹഡ്രസ് കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് കുടുംബാംഗങ്ങളാണ്. അലൻ (14), ബിന്ദു (37),അശ്വതി (27) ഡ്രൈവർ സിനു എന്നിവരാണ് കാറിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News