നിങ്ങൾ മോര് കൂട്ടി ഊണ് കഴിക്കുന്ന ആളാണോ എങ്കിൽ ഈ യാഥാര്‍ത്ഥ്യത്തെ കുറിച്ചറിയൂ

പണ്ടു കാലം മുതല്‍ തന്നെ നാം പിന്‍തുടര്‍ന്ന് വരുന്ന പല ഭക്ഷണ രീതികളുമുണ്ട്. മലയാളികളുടെ പ്രിയ ഭക്ഷണമാണ് ചോറ്. വേറെന്തു ഭക്ഷണം കഴിച്ചാലും ചോറുണ്ണാതെ തൃപ്തി വരാത്തവര്‍ ധാരാളമാണ്. എന്തു കറികള്‍ ചേര്‍ത്ത് കഴിച്ചാലും അവസാനം അല്‍പം മോര് കൂട്ടി ചോറുണ്ണണം എന്നത് പഴമക്കാര്‍ പറഞ്ഞു വച്ചതാണ്. ഇപ്പോള്‍ സദ്യകളിലും മറ്റും ഇത് പിന്‍തുടരുകയും ചെയ്യുന്നുണ്ട്. എന്തു കൊണ്ടാണ് മോര് കൂട്ടി ചോറുണ്ണണം എന്നു പറയുന്നതെന്ന് അറിയൂ…

മോരും അല്‍പം ഉപ്പും ചേര്‍ത്ത് ചോറ് ഉണ്ണുന്നത് മോരും അല്‍പം ഉപ്പും ചേര്‍ത്ത് ചോറ് ഉണ്ണുന്നത് എത്ര അമിതാഹാരമെങ്കിലും ഇത് ദഹിപ്പിച്ച് വയറിന്റെ സാമാന്യ സ്ഥിതി തിരികെ കൊണ്ടുവരാന്‍ ഏറെ നല്ലതാണ്. ഇതാണ് സദ്യകള്‍ക്കൊടുവില്‍ മോര് കൂട്ടി ചോറ് ഉണ്ണുന്നതിന്റെ ഒരു കാര്യം. ഇതു പോലെ മസാലകളും മറ്റു കലര്‍ന്ന ഭക്ഷണം കഴിച്ചതിലൂടെ കുടലിന്റെ ആരോഗ്യം മോശമാകുന്നത് തടയാനും ഇതേറെ നല്ലതാണ്. മോരും തൈരുമെല്ലാം നല്ലൊന്നാന്തരം പ്രോ ബയോട്ടിക്കുകളാണ്. കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ഗുണകരം.

​കരളിന്റെ ആരോഗ്യത്തിന് കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ് മോര്. ഇതു പോലെ തന്നെ ശരീരത്തിന് ജലാംശം നല്‍കുന്ന ഒന്നു കൂടിയാണ് ഇത്. നിര്‍ജ്ജലീകരണം തടയാന്‍ അല്‍പം ഉപ്പിട്ട മോര് ഏറെ ഗുണം നല്‍കും. ശരീരത്തിന്റെ ക്ഷീണം മാറാനും ഏറെ ഉത്തമമാണ് ഇത്. മൂത്ര തടസം നീക്കി മൂത്രം പുറന്തള്ളുകയെന്ന ധര്‍മവും മോരിന് നടത്താന്‍ സാധിക്കും. വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. പുളിയാറില മോരിലിട്ടു കാച്ചിയത് ഇതിനുള്ള നല്ലൊരു ഔഷധമാണ്. ഇതു പോലെ മൂലക്കുരു പോലുള്ള രോഗങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്. മോര് ചേരുവയായി ഉപയോഗിയ്ക്കുന്ന പല ആയുര്‍വേദ മരുന്നുകളുമുണ്ട്. ഇതു പോലെ ഗ്രഹണി രോഗത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here