ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; പാലക്കാട് ജില്ലാ കളക്ടർ

ബാബുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പാലക്കാട് ജില്ലാ കളക്ടർ  മൃൺ മയി ജോഷി. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഡി.എം ഒ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നതെന്നും കളക്ടർ പറഞ്ഞു. ബാബുവിനെ സന്ദർശിച്ച ശേഷമായിരുന്നു കളക്ടറുടെ പ്രതികരണം.

അതേസമയം, മകനെ രക്ഷിക്കുന്നതിനായി പ്രയത്നിച്ച എല്ലാവർക്കും ബാബുവിന്റെ മാതാവ് റഷീദ നന്ദി അറിയിച്ചു. രക്ഷാപ്രവർത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദിയെന്നും സന്തോഷമുണ്ടെന്നും മാതാവ് പ്രതികരിച്ചു. എല്ലാവരും നല്ല രീതിയിലാണ് ബാബുവിനെ തിരികെ കിട്ടാനായി പ്രവർത്തിച്ചതെന്നും റഷീദ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here