ആദ്യ വിജയം തേടി കാലിക്കറ്റ് ഹീറോസ്

പ്രൈം വോളി ലീഗില്‍ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് കാലിക്കറ്റ് ഹീറോസിന് കണക്ക് തീര്‍ക്കണം. ഇന്ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരെയാണ് ഹീറോസിന്റെ മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോട് തോറ്റെങ്കിലും ടീം പുറത്തെടുത്തത് അസാമാന്യ പോരാട്ടവീര്യമാണ്. അഞ്ചു മത്സരങ്ങള്‍ ശേഷിക്കെ ഹീറോസിന്റെ ഉശിരന്‍ തിരിച്ചുവരവിലാണ് ആരാധകപ്പടയായ ചെമ്പടയുടെ പ്രതീക്ഷ. നായകന്‍ ജെറോം വിനീതും ഹൈഡ്രജന്‍ ബോയ് – അജിത് ലാലും ആക്രമണം നയിക്കുമ്പോള്‍ മിന്നല്‍ പ്രത്യാക്രമണവുമായി എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഫ്രഞ്ച് താരം ആരോണ്‍ കൂബിക്ക് സാധിക്കും. മിന്നും പ്രകടനം പുറത്തെടുക്കുന്ന ബ്ലോക്കര്‍ ഡേവിഡ് ലീയും ടീമിന് കരുത്ത് പകരും.

തമിഴ്‌നാടിന്റെ താരം ആര്‍ രാമനാഥനാണ് ഹീറോസിന്റെ ലിബറോ. എന്‍ ജിതിന്‍, ലാല്‍സുജന്‍ എം.വി , അബില്‍ കൃഷ്ണന്‍ എംപി, അരുണ്‍ സക്കറിയ, സച്ചിന്‍ , മുജീബ്, വിശാല്‍ കൃഷ്ണ പി എസ്, വിഘ്‌നേഷ് രാജ് ഡി,അര്‍ജുന്‍ നാഥ് എല്‍.എസ് എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ മത്സരത്തിലെ പോരായ്മകളും പാളിച്ചകളുമെല്ലാം പരിഹരിച്ച് ടീം എന്ന നിലയില്‍ ഹീറോസ് സെറ്റായികഴിഞ്ഞു. ടീം ഉടമ പി.ടി സഫീറിന്റെ പിന്തുണയും പ്രചോദനവും ഹീറോസിന് പോസറ്റീവ് എനര്‍ജി തന്നെ സമ്മാനിച്ചിട്ടുണ്ട്.മുന്‍ ഇന്റര്‍നാഷണല്‍ താരം കൂടിയായ മുഖ്യ പരിശീലകന്‍ ഇ.കെ കിഷോര്‍ കുമാറിന്റെ കീഴില്‍ തകര്‍പ്പന്‍ വിജയങ്ങള്‍ മാത്രമാണ് ഹീറോസിന്റെ ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News