മീഡിയാ വണ്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു

മീഡിയാവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ചാനല്‍ അധികൃതര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.

കാരണം വെളിപ്പെടുത്താതെ സുരക്ഷാ അനുമതി നിഷേധിച്ചത് ഭരണഘടനാപരമായ മൗലിക അവകാശങ്ങള്‍ ലംഘിച്ചാണെന്ന് ചൂണ്ടികാട്ടിയാണ് അപ്പീല്‍ . ചാനലിന്റെ ഭാഗം കേള്‍ക്കാനുള്ള അവസരം പോലും നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അപ്പീലില്‍ പറയുന്നു. ഭരണഘടനാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി തീര്‍പ്പാക്കേണ്ട വിഷയത്തില്‍ പുരാതന വേദവാക്യങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നത്
അനുചിതമാണെന്നും ഹര്‍ജിയിലുണ്ട്.

കേരള പത്രപ്രവര്‍ത്തക യൂണിയനും , മീഡിയാ വണ്‍ ജീവനക്കാരും പ്രത്യേക അപ്പീല്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. 320-ലധികം ജീവനക്കാരെ തെരുവിലിറക്കുന്നത് ആര്‍ട്ടിക്കിള്‍ 14, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പത്രപ്രവര്‍ത്തകയൂനിയന്‍ നല്‍കിയ അപ്പീലില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News