അതിര്‍ത്തിയിലെ പരിശോധനയില്‍ അയഞ്ഞ് തമിഴ്നാട്

തമിഴ്നാട്ടില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാടിന്റെ പരിശോധനയില്‍ ഇളവ്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ആര്‍ടിപിസിആര്‍ രേഖയുമില്ലാതെ തമിഴ്നാട്ടിലേക്ക് പ്രവേശനം നല്‍കിത്തുടങ്ങി.

രണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തമിഴ്നാടിലേക്ക് പ്രവേശിക്കാന്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ രണ്ട് രേഖകളില്ലെങ്കിലും പ്രവേശനം അനുവദിക്കുന്നുണ്ട്. യാത്രയുടെ ഉദ്ദേശ്യവും മേല്‍വിലാസവും പരിശോധനാകേന്ദ്രത്തില്‍ നല്‍കണം. കേരളത്തിലെ കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞതും തമിഴ്നാട് പരിശോധനയില്‍ ഇളവ് നല്‍കാന്‍ കാരണമായി.

ചരക്ക്വാഹനങ്ങള്‍, ബസ് മുതലായ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴിയാണ് സഞ്ചരിക്കുന്നത്. വരുംദിവസങ്ങളില്‍ ബാരിക്കേഡ് എടുത്ത്മാറ്റി ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News