കൊവിഡ് ഇളവുകള്‍ സിനിമ മേഖലയിലും അനുവദിക്കണം: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ മറ്റു മേഖലകളിലെ പോലെ സിനിമ മേഖലയിലും അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. തിയേറ്ററുകളില്‍ എല്ലാ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നും സിനിമ വ്യവസായത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിനോദനികുതി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ആന്റോ ജോസഫ് ആവശ്യപ്പെട്ടു.

നിലവില്‍ തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതിയൊള്ളൂ. കോവിഡ് കുറഞ്ഞ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ 100 ശതമാനം പ്രവേശനാനുമതി നല്‍കുന്നുണ്ട്. കോവിഡുമൂലം സിനിമ വ്യവസായം തകര്‍ച്ചയിലാണെന്നും വ്യവസായത്തിന്റെ നിലനില്‍പ്പിന് സഹായകരമാകുന്ന തീരുമാനങ്ങള്‍ വേണമെന്നും ആന്റോ ജോസഫ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News