15000 രൂപയ്ക്ക് ഒരു സിനിമയോ…? അതേയെന്ന് മമസൗഭാഗ്യം

വെളിയന്നൂര്‍ പി എസ് നടരാജ് പിള്ള മെമ്മോറിയല്‍ യുപി സ്‌കൂള്‍ അധ്യാപകനായ എംഎം ആദര്‍ശിനെ ഈ വര്‍ഷം സ്വാഗതം ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡോടുകൂടിയാണ്. സംസ്‌കൃത ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച് ഹൃസ്വ ചലചിത്ര മത്സരത്തിലാണ് ആദര്‍ശിന് അവാര്‍ഡുകള്‍ ലഭിച്ചത്. മുന്‍പ് അവാര്‍ഡുകള്‍ ലഭി്ചിട്ടുണ്ടെങ്കിലും ഈ അവര്‍ഡിന് മധുരമേറും. മികച്ച ഹ്രസ്വ ചലച്ചിത്രത്തിനൊപ്പം, മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡിനും ആദര്‍ശ് ആര്‍ഹനായി. ഇതിന് മുന്‍പ് ചെയ്ത പരിശ്രമഹയും(2018), സുപുത്രയും(2019) എന്നീവയും അവാര്‍ഡിന് അര്‍ഹമായി.

കുട്ടികളുടെ ലളിതപൂര്‍ണമായ അഭിനയത്തിലൂടെ തന്റെ കഥകള്‍ അവതരിപ്പിക്കാനാണ് ആദര്‍ശിന് ഇഷ്ടം. ഇത്തവണ കേരളത്തിന്റെ തനത് കലയായ കൂടിയാട്ടം തന്നെ പ്രേമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കൂടിയാട്ടം പഠിക്കണമെന്ന ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന ഒരു അധ്യാപികയുടെ കഥയാണ് ‘മമസൗഭാഗ്യം’ എന്ന ഹൃസ്വ ചലച്ചിത്രത്തിന്റെ കഥാവൃത്തം. കൂടിയാട്ടത്തിന്റെ ദൃശ്യഭംഗിയും ചടുലതയും അതേപടി ഒപ്പിയെടുക്കാന്‍ ആദര്‍ശിന് സാധിച്ചു. ആദര്‍ശിന്റെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

തന്റെ ചിത്രം കൂടിയാട്ടം നര്‍ത്തകി മാര്‍ഗി സതിക്ക് വേണ്ടിയാണ് സമര്‍പ്പിക്കുന്നത് എന്ന് ആദര്‍ശ് പറഞ്ഞു. മാര്‍ഗി സതി കൂടിയാട്ടത്തിന് നല്‍കിയ സംഭവനങ്ങള്‍ക്ക് ഉള്ള ഒരു സമ്മാനമാണ് ‘മമസൗഭാഗ്യം’. തന്റെ വിദ്യാര്‍ത്ഥികളുടേയും സഹപ്രത്തവര്‍കരുടെയും സഹായമില്ലെങ്കില്‍ തനിക്ക് ഈ അവാര്‍ഡ് ലഭിക്കില്ലായിരുന്നുവെന്നും ആദര്‍ശ് പറഞ്ഞു. വെറും 15000 രൂപ ചെലവില്‍ മാത്രം നിര്‍മിച്ച ചിത്രത്തിന് ജനങ്ങളുടെ അംഗീകാരം ലഭിച്ചത് തന്റെ കല കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നും കേരള സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News