സ്‌കൂൾ തുറക്കൽ; പുതിയ മാർഗരേഖ ഫെബ്രുവരി 12ന് പുറത്തിറക്കും

സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനുള്ള പുതിയ മാർഗരേഖ ഫെബ്രുവരി 12ന് പുറത്തിറക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിശദമായ മാർഗ്ഗരേഖയാകും പുറത്തിറക്കുകയെന്നും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുന്നതിനാണ് മുന്തിയ പരിഗണനയെന്നും അധ്യയന വർഷം നീട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷയും വേനലവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്നും ഫോക്കസ് ഏരിയ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സോഷ്യൽ മീഡിയ പോരാളികൾ വിദ്യാർഥികളെ കുഴപ്പത്തിലാക്കരുതെന്ന് അദ്ദേഹം അപേക്ഷിച്ചു.

വിദ്യാഭ്യാസ നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘനകൾക്കല്ലെന്നും അവർ തങ്ങളുടെ ജോലി ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ സംഘടനയുള്ള ഡിപ്പാർട്ട്‌മെന്റാണ് വിദ്യാഭ്യാസവകുപ്പെന്നതിനാൽ എല്ലാവരുടെയും നിർദേശം കണക്കിലെടുക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News