എന്താവാനാണ് ആഗ്രഹം? ഹർഷിത അട്ടലൂരിയുടെ ചോദ്യത്തിന് അന്തരിച്ച നാസിമുദ്ദീൻ്റെ മകന്റെ കിടിലം മറുപടി

വയനാട് ജില്ലയിലെ പൊലീസുദ്യോഗസ്ഥനും റെയിൽവേ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത് വരവേ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു പോയ നാസിമുദ്ദീൻ്റെ KPHCS അപകട ഇൻഷുറൻസ് തുക വിതരണം കൊവിഡ് പ്രോട്ടോക്കാൾ പ്രകാരം ഇൻ്റജിലൻസ് മേധാവി.ടി.കെ.വിനോദ് കുമാർ IPS നിർവഹിച്ചു.

ഇൻ്റജിലൻസ് ഐ.ജി.ഹർഷിത അട്ടലൂരി IPS , KPHCS വൈസ് പ്രസിഡൻറ് സി.ആർ.ബിജു,KPOA സംസ്ഥാന പ്രസിഡൻ്റ് ആർ.പ്രശാന്ത്,KPA സംസ്ഥാന പ്രസിഡൻറ് ഷിനോദാസ്,KPOA സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രേംജി.കെ.നായർ,KPHCS എക്സിക്യൂട്ടിവ് ഡയറക്ടർ ജ്യോതിഷ്.ആർ.കെ,KPA ജില്ല സെക്രട്ടറി ഷഹീർ എന്നിവർ പങ്കെടുത്തു.

നാസിമുദ്ദീൻ സാറിൻ്റെ മകനോട് ‘എന്താവാനാണ് ആഗ്രഹം?’ എന്ന ഹർഷിത മാഡത്തിൻ്റെ ചോദ്യത്തിന് ‘എനിയ്ക്ക് കളക്ടർ ആവണമെന്നാണ്’ ആ മിടുക്കൻ മറുപടി നൽകിയത് . കുഞ്ഞിന് സ്നേഹത്തോടെ ഒരു ഉപഹാരം നൽകി നിശ്ചയമായും കളക്ടറാകും എന്ന് അനുഗ്രഹിച്ചാണ് ആ കുടുംബത്തെ ഇൻ്റജിലൻസ് മേധാവി ശ്രീ.ടി.കെ.വിനോദ് കുമാർ IPS യാത്രയാക്കിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News