ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്നും ‘ജയ് ഭീം’, ‘മരയ്ക്കാർ’ ചിത്രങ്ങൾ പുറത്ത്‌

മികച്ച ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സംവിധായകൻ ജ്ഞാനവേലിന്റെ നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം ‘ജയ് ഭീം’, മോഹൻലാൽ നായകനായ പ്രിയദർശന്റെ മലയാള ചിത്രം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്നിവയ്ക്ക് 94-ാമത് ഓസ്കർ പുരസ്‌കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ ഇടം നേടാനായില്ല. രണ്ടു സിനിമകളും ഈ വർഷത്തെ അക്കാദമി അവാർഡിന് യോഗ്യമായ 276 സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു.

മികച്ച ചിത്രത്തിന്റെ വിഭാഗത്തിൽ പത്ത് നോമിനികളെ പ്രഖ്യാപിച്ചു. ഇത് അവസാനമായി പ്രഖ്യാപിച്ച വിഭാഗമായിരുന്നു. ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്മേർ ആലി, ദ പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവയാണ് ഈ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങൾ. ഓസ്‌കാർ ചടങ്ങ് മാർച്ച് 27 ഞായറാഴ്ച ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടക്കും. ചടങ്ങ് അമേരിക്കൻ നെറ്റ്‌വർക്ക് എബിസിയിലും ലോകമെമ്പാടുമുള്ള 200 ലധികം പ്രദേശങ്ങളിലും സംപ്രേക്ഷണം ചെയ്യും.

ചൊവ്വാഴ്ച ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, ‘ജയ് ഭീം’ ഓസ്‌കർ മത്സരത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള ഹോളിവുഡ് നിരൂപകരുടെ ചർച്ച ആരാധകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News