പെരുമ്പാമ്പുമായി യുവാവ് റോഡിൽ; വീഡിയോ വൈറലായതിനു പിന്നാലെ കേസെടുത്ത് വനം വകുപ്പ്

മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ റോഡിൽ പ്രദർശിപ്പിച്ച യുവാവിനെതിരെ കേസെടുത്തു.വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനംവകുപ്പാണ് കേസെടുത്തത് മുചുകുന്ന് സ്വദേശി ജിത്തു ആണ് സ്കൂട്ടറിൽ പാമ്പുമായി പ്രദർശനം നടത്തിയത്. ഈ മാസം ഒന്നാം തിയതി രാത്രിയാണ് സംഭവം.

ജിത്തു പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് പ്രദർശനം നടത്തിയത്. പൊലീസ് അധികൃതർ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കൈമാറി. പാമ്പ് പ്രദർശന വീഡിയോ പുറത്ത് വന്നതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel