മികവിന്റെ കേന്ദ്രങ്ങളാകാനൊരുങ്ങി 53 സ്‌കൂളുകള്‍; ഉദ്‌ഘാടനം നാളെ

വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുന്നതോടെ കൂടുതല്‍ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവും. മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.

കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയില്‍ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂള്‍കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയില്‍ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍, എംഎല്‍എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോകുന്നത്.

സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജിവിഎച്ച്എസ്എസ് പൂവച്ചലിലും മറ്റിടങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും രാവിലെ 11 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായിരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍ നിലവില്‍ വന്നത്.

മന്ത്രിമാരായ അഡ്വ.കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍,അഡ്വ. കെ. ആന്റണിരാജു, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍.അനില്‍, കെ. രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്ജ്, ജെ. ചിഞ്ചുറാണി, എം.പി. അടൂര്‍ പ്രകാശ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ആയിരിക്കും.

സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന പൂവച്ചല്‍ ജി.വി.എച്ച്.എസ്.എസ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. സംഘാടക സമിതി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ഒരുക്കങ്ങളില്‍ മന്ത്രി തൃപ്തി രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel