”മോനെ പോലെ തന്നെ രണ്ട് ദിവസം ഊണും ഉറക്കവുമില്ലായിരുന്നു” വാക്കുകളില്ല…മകനെ രക്ഷിച്ചവർക്ക് നന്ദി; ബാബുവിന്റെ ഉമ്മ

വാക്കുകളില്ല… മകനെ രക്ഷിച്ചവർക്ക് നന്ദിയുമായി ബാബുവിന്റെ ഉമ്മ റഷീദ. കഴിഞ്ഞ 45മണിക്കൂര്‍ നാടും നാട്ടുകാരും ഒപ്പം നിന്നു. മകനെ രക്ഷിക്കാൻ സഹായിച്ച ഇന്ത്യൻ സേന മുതൽ പാലക്കാടിലെ നാട്ടുകാർ ഉൾപ്പെടെയുള്ള ഒരു വലിയകൂട്ടത്തിന് റഷീദ നന്ദിപറഞ്ഞു.

നിലവിൽ മകന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും സംഭവത്തിന്റെ ആഘാതത്തിൽ നിന്നും കരകയറിയ ശേഷം മകനുമായി കൂടുതൽ സംസാരിക്കുമെന്നും റഷീദ പറഞ്ഞു. കൈരളി ന്യൂസിന്റെ NEWS N VIEWS എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു റഷീദ.

മിലിട്ടറിക്കാർ എത്തും വരെ ബാബു സാഹസികതയൊന്നും കാണിക്കരുതെന്നായിരുന്നു ഏറ്റവും വലിയ പ്രാർത്ഥന.ജീവതത്തിൽ മറക്കാൻ പറ്റാത്ത മണിക്കൂറുകളാണ് കടന്ന് പോയത്. മകനെ പോലെ തന്നെ ഞാനും ഭക്ഷണം കഴിച്ചിരുന്നില്ല. ബാബു രക്ഷപ്പെട്ടതോടെയാണ് ആശ്വാസമായത്.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് ഒടുവില്‍ വിജയം കണ്ടത്. പ്രളയകാലത്ത് നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചെങ്കിലും ഒരാളെ രക്ഷിക്കാന്‍ ഇത്രയും സമയവും സംവിധാനവും ഉപയോഗിക്കുന്നത് ആദ്യം.സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.തുടർന്ന് ഇന്ന് ഉച്ചയോടെ ഇന്ത്യ സേന ബാബുവിനെ രക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News