53 സ്‌കൂളുകൾ കൂടി ഹൈടെക്; ഉദ്‌ഘാടനം ഇന്ന്

സംസ്ഥാനത്ത് 53 സ്‌കൂളുകൾ കൂടി പുതുതായി ഹൈടെക് ആകുന്നു. 90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ എൽഡിഎഫ് സർക്കാർ സ്മാർട്ടാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര നിയോജക മണ്ഡലത്തിലെ പൂവച്ചൽ ഗവൺമെന്റ് വി എച്ച് എസ് സി യിൽ ഇന്ന് (ഫെബ്രുവരി 10 വ്യാഴാഴ്ച) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയില്‍ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂള്‍കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയില്‍ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍, എംഎല്‍എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

സ്‌കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ജിവിഎച്ച്എസ്എസ് പൂവച്ചലിലും മറ്റിടങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും രാവിലെ 11 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായിരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായാണ് വിദ്യാകിരണം മിഷന്‍ നിലവില്‍ വന്നത്.

മന്ത്രിമാരായ അഡ്വ.കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍,അഡ്വ. കെ. ആന്റണിരാജു, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍.അനില്‍, കെ. രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്ജ്, ജെ. ചിഞ്ചുറാണി, എം.പി. അടൂര്‍ പ്രകാശ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News