ജനവിധി തേടി യു പി; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

യുപി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്. പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് ആധിപത്യ മേഖലയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കർഷക സമരത്തിന് പിന്നാലെ ജാട്ട് സമുദായം ബിജെപിയിൽ നിന്ന് അകന്നതിനാൽ ബിജെപിയെ സംബന്ധിച്ചു ഏറെ നിർണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്.

11 ജില്ലകളിലായി ആകെ 58 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക… ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസഫര്‍നഗര്‍, മീററ്റ് എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി ജാട്ട് സമുദായത്തില്‍ നിന്ന് 17 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

എസ് പി- ആര്‍ എല്‍ ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളേയും ജാട്ട് സമുദായത്തില്‍ നിന്ന് മത്സരിപ്പിക്കുന്നുണ്ട്. ആര്‍ എല്‍ ഡി 12 ഉം എസ് പി ആറും ജാട്ട് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാരും ജനവിധി തേടും..ശ്രീകാന്ത് ശർമ, അതുൽ ഗാർഗെ, സുരേഷ് റാണ, കാപ്പിൽദേവ് അഗർവാൾ, സന്ദീപ് സിങ് തുടങ്ങി 9 മന്ത്രിമാരാണ് ജനവിധി തേടി രംഗത്തുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News