കേന്ദ്രബജറ്റ്; പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച ഇന്നും തുടരും

പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രബജറ്റിൻമേൽ ഉള്ള ചർച്ച ഇന്നും തുടരും. നാളെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ സമാപിക്കും. 14 വീണ്ടും സഭ സമ്മേളിക്കും. അതേ സമയം ബജറ്റിലെ അവഗണക്കെതിരെ അതിശക്തമായ വിമർശനമാണ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ ഉന്നയിച്ചത്.

കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന നയങ്ങൾ സ്വകാര്യ കുത്തകകൾക്ക് മാത്രം പ്രയോജനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതെന്ന് എളമരം കരീം എംപി ചർച്ചയിൽ പങ്കെടുത്തു വിമർശിച്ചിരുന്നു. സ്വകാര്യവൽക്കരണമാണ് ബഡ്ജറ്റിന്റെ അടിസ്ഥാന തത്വമെന്നും രാജ്യത്തെ തൊഴിലാളികൾക്കോ കർഷകർക്കോ സഹായകമാകുന്ന ഒരു പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടില്ലെന്നും എളമരം കരിം എംപി രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.അതേ സമയം ഹിജാബ് വിവാദം ഉൾപ്പെടെയുളള വിഷയങ്ങൾ ഇന്നും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News