രാജ്യം ആശ്വാസ കണക്കിലേക്ക്; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ ആശ്വാസമായി പ്രതിദിന കേസുകൾ കുറയുന്നു.. ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. പുതിയ കണക്ക് പ്രകാരം കർണാടകത്തിൽ 5,339 കേസുകളും, തമിഴ്നാട്ടിൽ 3,971 കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 7,142 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 82,000 ആയി .

ഹരിയാനയിൽ ഒന്നാം ക്ലാസ് മുതൽ 10 വരെ യുള്ള ഇന്ന് മുതൽ പുനരാരംഭിക്കും. അതിനിടെ ദില്ലി എയിംസിൽ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നവർക്ക് കൊവിഡ് പരിശോധന വേണം എന്ന നിബന്ധന ഒഴിവാക്കി. അതിനിടെ പ്രതിഷേധം കണക്കിൽ എടുത്തു ദില്ലി സർവകലാശാല 17 മുതൽ തുറക്കാൻ അധികൃതർ തീരുമാനിച്ചു.

കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ പഠനം പഴയ രീതിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധത്തിൽ ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News