കെ സുധാകരൻ നേതൃത്വം നൽകുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയായി കോൺഗ്രസ് മാറി; വിമർശനവുമായി നേതാക്കൾ

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കണ്ണൂർ ആലക്കോട്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ. കോൺഗ്രസ് പാർട്ടി കെ സുധാകരൻ നേതൃത്വം നൽകുന്ന പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയായി മാറിയെന്ന് ബ്ലോക്ക് ഭാരവാഹികൾ ആരോപിച്ചു.സുധാകരന്റെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും കൂട്ട രാജിക്ക് തയ്യാറെടുക്കുകയാണ്.

സ്വന്തം ജില്ലയായ കണ്ണൂരിലെ കോൺഗ്രസ് ശക്തികേന്ദ്രത്തിൽ നിന്നുമാണ് കെ സുധാകരനെതിരായ പടയൊരുക്കം.കോൺഗ്രസ്സിലെ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും ഏകാധിപത്യമാണ് ഇപ്പോൾ നടക്കുന്നതെന്നും കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ പറഞ്ഞു.

നടുവിൽ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി ബേബി ഓടംപള്ളിയെ സുധാകരൻ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിക്കാതെയും പ്രദേശിക നേതാക്കളോട് ചർച്ച ചെയ്യാതെയുമാണ്.സുധാകരൻ പ്രസിഡണ്ടായതിന് ശേഷം കോൺഗ്രസ്സ് പാർട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയെന്ന് ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ബിജു ഓരത്തേൽ പറഞ്ഞു.

സുധാകരന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് നേതാക്കളും പ്രവർത്തകരും കൂട്ട രാജിക്ക് തയ്യാറെടുക്കുകയാണെന്നും ബ്ലോക്ക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആലക്കോട് ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ബിജു ഓരത്തേൽ, ജനറൽ സെക്രട്ടറി ബാബു കിഴക്കേപ്പറമ്പിൽ, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയും മുൻ നടുവിൽ പഞ്ചായത്ത്‌ പ്രസിഡന്റുമായ ത്രേസ്യാമ്മ ജോസഫ്‌, കോൺഗ്രസ്‌ നടുവിൽ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ കെ വി മുരളീധരൻ, ബിന്ദു ബാലൻ എന്നിവരാണ് കെ സുധാകരനെതിരെ രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News