വോട്ട് നഷ്ടപ്പെടുമെന്ന് പേടി; നൈസിന് ലീഗിനെ ഒഴിവാക്കി കോൺഗ്രസ്…

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്ലീംലീഗിനെ ഒപ്പം കൂട്ടാതെ ഒഴിവാക്കി.ലീഗിനെ ഒഴിവാക്കിയതിലൂടെ രാഹുലിന്റെ ഹിന്ദുത്വ വാദം കൂടുതൽ ശക്തമാക്കുകയാണ് കോൺഗ്രസ്.
പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണവും ഇത് ശരിവെക്കുന്നു

ഉത്തർപ്രദേശിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിൽ മൽസരിക്കാതെ ഒവൈസിയുടെ മുന്നണിയിലായിരുന്നു ലീഗ് ചേർന്നത്.യു.പി.യിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ്കോൺഗ്രസ് ലീഗിനെ കൂടെക്കൂട്ടാത്തത് എന്ന ആരോപണം ശക്തമാണ്.

നേരത്തെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്ലിം ലീഗിന്റെ പച്ചക്കൊടി ഉപയോഗിച്ചത് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്സിനെതിരെ ബി.ജെ.പി പ്രചാരണ ആയുധമാക്കിയിരുന്നു.

ഈ തെരെഞ്ഞെപ്പിൽ ലീഗ് സഖ്യം തിരിച്ചടിയാകും എന്ന പേടി കൊണ്ടാണ് ഹിന്ദുത്വ അജണ്ട പരീക്ഷിക്കുന്ന കോൺഗ്രസ് ലീഗിനെ പടിക്ക് പുറത്താക്കിയത്. ഇത് പരോക്ഷമായി ശരിവെക്കുകയാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

എന്തുകൊണ്ട് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായില്ലെന്ന ചോദ്യത്തിന് മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയാണ് ആര് വേണമെന്ന് തീരുമാനിക്കുകയെന്നായിരുന്നു തങ്ങളുടെ പ്രതികരണം.

ആഗ്ര, ഉന്നോവ മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. പ്രാദേശിക പാര്‍ട്ടിയായ ബഹുജന്‍ മുക്തി മോര്‍ച്ച നയിക്കുന്ന മുന്നണിയിലാണ് ഇവിടെ ലീഗ്. ഈ മുന്നണിയിൽ നിന്നും ഒവൈസി പിൻമാറിയതായും ലീഗ് നേതാക്കൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News