നാടിനായി 1557 പദ്ധതികളുമായി സർക്കാർ; ഇന്നുമുതൽ 53 പുതിയ സ്കൂളുകൾ കൂടി ഹൈടെക്

സർക്കാരിൻ്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന പരിപാടികളുടെ ഭാഗമായി പൂർത്തീകരണവും ഉദ്ഘാടനവും ഉൾപ്പെടെ 1,557 പദ്ധതികളാണ് നാടിനു സമർപ്പിക്കുന്നത്. 17,183.89 കോടി രൂപയാണ് ഇവയ്ക്കായി വകയിരുത്തിയിരിക്കുന്നത്.

സാമൂഹ്യക്ഷേമവും അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക വ്യവസ്ഥയും കൂടുതൽ ശാക്തീകരിക്കാൻ ഉതകുന്ന 100 ദിന പരിപാടികൾ ഇന്ന് ആരംഭിക്കുന്നത് 53 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാടിനായി സമർപ്പിച്ചു കൊണ്ടാണ്.

നമ്മുടെ വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച പഠന സൗകര്യം ഒരുക്കുക എന്നത് ഇടതുപക്ഷ സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏറ്റവും മികച്ച രീതിയിൽ ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി പ്രവർത്തിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഇതിൻ്റെ ഭാഗമായി ഒരുങ്ങി.

പഠന നിലവാരവും അതിനനുസൃതമായി കൂടുതൽ മികവിലേയ്ക്കുയർന്നു. അതിൻ്റെ ഫലമായി 2017- 18 അക്കാദമിക വര്‍ഷം മുതല്‍ 2021-22 അക്കാദമിക വര്‍ഷം വരെ നമ്മുടെ വിദ്യാലയങ്ങളിൽ അധികമായെത്തിയത് 9.34 ലക്ഷം കുട്ടികളാണ്.ഇത്തരത്തിൽ പൊതുവിദ്യാലയങ്ങളിലും പൊതുവിദ്യാഭ്യാസത്തിലും നമ്മുടെ നാടിനു നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ എൽ.ഡി.എഫ് സർക്കാരിനു സാധിച്ചു എന്നത് അഭിമാനകരമാണ്. കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടു പോകാൻ ഈ നേട്ടം ആത്‌മവിശ്വാസം പകരുന്നു.

കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധികൾ മറികടന്ന് പൊതുവിദ്യാഭ്യാസം ഉണർവ് വീണ്ടെടുക്കുന്ന ഘട്ടമാണിത്. വിദ്യാലയങ്ങൾ ദീർഘകാലം അടച്ചിട്ടതിനെ തുടർന്ന് നമ്മുടെ കുട്ടികൾ നിരവധി പ്രയാസങ്ങൾ നേരിടേണ്ടി വന്നു. എങ്കിലും യൂണിസെഫ് ഉൾപ്പെടെ നിരവധി ഏജൻസികൾ നടത്തിയ പഠനങ്ങളിൽ അംഗീകരിക്കപ്പെടും വിധം മികച്ച നിലവാരത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കാൻ കേരളത്തിനു സാധിച്ചു എന്നത് അഭിമാനകരമാണ്.

ഈ നേട്ടങ്ങളിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ട് വിദ്യാഭ്യാസത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാൻ നമുക്ക് സാധിക്കണം. കൂടുതൽ ഐക്യത്തോടെ നാടിൻ്റെ നന്മയ്ക്കായി നമുക്ക് മുന്നോട്ടു പോകാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News