കാസർകോഡ് ജില്ലയിൽ ഡിജിറ്റല്‍ ഭൂസര്‍വേ ആരംഭിച്ചു

കാസർകോഡ് ജില്ലയിൽ ഡിജിറ്റല്‍ ഭൂസര്‍വേ ആരംഭിച്ചു. മുട്ടത്തൊടി വില്ലേജിലാണ് ജില്ലയിലെ ആദ്യ ഘട്ട ഡ്രോണ്‍ സര്‍വേയ്ക്ക് തുടക്കം കുറിച്ചത്.കാസര്‍കോട് മുട്ടത്തൊടി വില്ലേജിലെ 1210 ഹെക്ടര്‍ ഭൂമിയില്‍ 514 ഹെക്ടറിലാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് സർവ്വേ.

കാലാവസ്ഥ അനുകൂലമായാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഡ്രോണ്‍ സര്‍വെ പൂര്‍ത്തിയാക്കും. അവശേഷിക്കുന്ന ഭൂമിയില്‍ ഇടിഎസ് – കോര്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് സർവ്വേ നടത്തും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു.

അതിര്‍ത്തികൾ അടയാളപ്പെടുത്തിയും, ആകാശകാഴ്ചക്ക് തടസ്സം ഉണ്ടാക്കുന്ന മരച്ചില്ലകൾ നീക്കിയും ഭൂമി ഡ്രോണ്‍ സര്‍വേയ്ക്ക് അനുയോജ്യമായി നേരത്തെ ക്രമീകരിച്ചിരുന്നു. ഡിജിറ്റല്‍ സര്‍വേ റെക്കോര്‍ഡുകള്‍ പൂർത്തിയാക്കുന്നതോടെ നിലവിലുള്ള സര്‍വേ നമ്പര്‍, സബ്ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍, എന്നിവയ്ക്ക് പകരം പുതിയ നമ്പര്‍ നല്‍കും. ആദ്യ ഘട്ടത്തിൽ മഞ്ചേശ്വരം ,കാസര്‍കോട് താലൂക്കുകളിലെ 18 വില്ലേജുകളില്‍ ആണ് ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News