കെ സിഫ്റ്റുമായി മുന്നോട്ട് പോകാന്‍ കെഎസ്ആർടിസിക്ക് അനുമതി നൽകി ഹൈക്കോടതി

കെഎസ്ആർടിസി മാനേജ്മെന്‍റിന് കെ സിഫ്റ്റുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതിയുടെ അനുമതി കെഎസ്ആർടിസി – സിഫ്റ്റിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർ നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഹൈക്കോടതി ഉത്തരവ്. കെ സിഫ്റ്റിനെതിരെ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളും നൽകിയ നാല് ഹർജികൾ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

കെഎസ്ആർടിസി സിഫ്റ്റ് കമ്പിനിയിലെ നിയമന നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളും, ബിഎംഎസ്, ഐഎന്‍ടിയുസി എന്നീ സംഘടകളും സമര്‍പ്പിച് ഹർജികൾ തള്ളിക്കൊണ്ട് നിയമന നടപടികളുമായി മുന്നോട്ട് പോകുന്നതിന് തടസമില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടത്.

എംപാനൽ ജീവനക്കാരെ കോടതിയുടെ ഉത്തരവില്ലാതെ സിഫ്റ്റിൽ നിയമിക്കില്ലെന്ന് എ.ജി നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. അതിന് ശേഷം കെഎസ്ആർടിസി സിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ ആയിട്ട് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരുന്നു. എംപാനൽ ജീവനക്കാർക്ക് മുൻഗണന നൽകില്ലെന്നുള്ള കെഎസ്ആർടിസി സിഫ്റ്റിന്റെ വാദം കോടതി അംഗീകരിച്ചു.

കെഎസ്ആർടിസി സിഫ്റ്റ് കമ്പിനിക്ക് അപേക്ഷ ക്ഷണിച്ച് നിയമനം നടത്താമെന്നും, ഈ നിയമനങ്ങൾ എല്ലാം താൽക്കാലികമായിരിക്കുമെന്നും സിഫ്റ്റ് ഉറപ്പുവരുത്തുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News