മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ അക്രഡിറ്റേഷൻ ചട്ടങ്ങൾ

വിവാദമാകുന്ന പുതിയ അക്രഡിറ്റേഷൻ ചട്ടങ്ങൾ

രാജ്യത്തെ മാധ്യമങ്ങൾക്കും മാധ്യമപ്ര വർത്തകർക്കും ഇനി അത്ര നല്ല കാലമായിരിക്കില്ല. കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്രസ് അക്രഡിറ്റേഷൻ ചട്ടങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തെ അപ്പാടെ തകർക്കുന്ന തരത്തിലുള്ളതാണ്. പ്രസ് ഇൻഫോർമേഷൻ ബ്യൂറോ (പിഐബി) പുതുക്കിയ അക്രഡിറ്റേഷൻ ചട്ടങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ.

പുതുക്കിയ നിബന്ധനകൾ

  • രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരെയോ, രാജ്യസുരക്ഷയ്ക്കെതിരായോ പ്രവർത്തിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും.

  • വിദേശരാജ്യങ്ങളുമായയുള്ള ബന്ധത്തിന് തടസ്സമാകുന്ന പ്രവർത്തനങ്ങൾ

  • പൊതു സമാധാനം തകർക്കുന്ന ഇടപെടലുകൾ

  • മാന്യതയും, സദാചാരവയും ലംഘിക്കുന്ന പ്രവർത്തനം

  • കോടതിയലക്ഷ്യം, മാനനഷ്ടക്കേസുകൾ

  • കേന്ദ്ര അക്രെഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരാണെന്നുള്ള വിവരം സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തുന്നത് വിലക്കൽ എന്നിവയാണ് പുതിയ നിബന്ധനകൾ.

മാധ്യമപ്രവർത്തകരോടോ ബന്ധപെട്ട്‌ പ്രവർത്തിക്കുന്നവരോടോ ആലോചിക്കാതെ വരുത്തിയ മാറ്റങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. കേന്ദ്രം രാജ്യസുരക്ഷ എന്ന തുറുപ്പ്ചീട്ട്‌ മുന്നിൽ വെക്കുമ്പോൾ അത്‌ മാധ്യമപ്രവർത്തകർക് വലിയ വെല്ലുവിളിയാണ്.

രാജ്യസുരക്ഷ എന്ന ഒറ്റ വാക്കിനു മുന്നിൽ കോടതികൾ പോലും കൈമലർത്തുന്ന കാഴ്ചകൾ ഈയടുത്തു തന്നെ നമ്മൾ കണ്ടതാണ്. അത്തരമൊരു സാഹചര്യത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തണമെന്നത് വെറും സ്വപ്നമാകുന്ന കാലം വിദൂരമല്ല.

സദാചാരം പോലുള്ള പുരോഗമന കാലത്തിനു വിനയാകുന്ന കാര്യങ്ങൾ അക്രെഡിറ്റേഷനു നിബന്ധനയായി വെക്കുന്നത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. തങ്ങളുടെ വരുതിയിൽ നില്കുന്നവർക്കു മാത്രം അക്രെഡിറ്റേഷൻ നൽകുക എന്ന വിദൂര ലക്‌ഷ്യം ഇതിനു പിന്നിലുണ്ടെന്ന് കരുതേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News