ലോകായുക്ത ഓര്‍ഡിനന്‍സിന് സ്റ്റേയില്ല; ഹര്‍ജി സ്വീകരിച്ചു

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.

ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്നും അതിനാല്‍ അടിയന്തിരമായി സ്റ്റേ ചെയ്യണം എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. അതിനാല്‍ സ്റ്റേ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ആര്‍.എസ്. ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ഏതിര്‍ കക്ഷികളാക്കി ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിരുന്നു. തന്റെ പരാതി ലോകയുക്തയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ തിരക്കിട്ട് ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ്‌ഭേദഗതി ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിന് നോട്ടീസയച്ചു ലോകായുക്ത റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ ഹര്‍ജിയിലെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News