വ്യാജ പരാതി; എയര്‍ ഇന്ത്യാ സാറ്റ്‌സ് കേസില്‍ സ്വപ്നക്കതിരെ കുറ്റപത്രം

എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരനെതിരെ വ്യാജ ലൈംഗിക പരാതി നല്‍കിയ സംഭവത്തില്‍ സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ എല്‍എസ് സിബുനെതിരെ നല്‍കിയ 17 പെണ്‍കുട്ടികളുടെ പരാതിയില്‍ ഒപ്പിട്ടത് സ്വപ്ന സുരേഷ് എന്ന് കുറ്റപത്രം. സ്ഥാപനത്തിലെ അഴിമതിക്കെതിരെ സിബിഐക്ക് പരാതി നല്‍കിയതാണ് വ്യാജപരാതിയുടെ കാരണമെന്ന് ക്രൈംബ്രാഞ്ച്. എയര്‍ ഇന്ത്യ സാറ്റ്‌സിലെ മുന്‍ വൈസ് പ്രസിഡന്റ് ബിനോയി ജേക്കബും , സ്വപ്ന സുരേഷും അടക്കം 10 പ്രതികള്‍

എയര്‍ ഇന്ത്യാ സാറ്റസ് ജീവനക്കാരനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗീക പരാതി നല്‍കിയ സംഭവത്തിന് ആധാരമായ സംഭവം നടക്കുന്നത് 2014 ലാണ് .സ്ഥാപനത്തിലെ അഴിമതിക്കെതിരെ സിബിഐക്ക് പരാതി നല്‍കിയതാണ് എല്‍എസ് സിബുവിനെതിരെ വൈരാഗ്യത്തിന് കാരണം. 17 പെണ്‍കുട്ടികളുടെ പരാതിയാണ് എയര്‍ ഇന്ത്യക്ക് ലഭിച്ചത്. പരാതി തയ്യാറിക്കിയത് സ്വപ്നയുടെയും , മുന്‍ വൈസ് പ്രസിഡന്റ് ബിനോയി ജേക്കബിന്റെയും കംമ്പ്യൂട്ടറിലാണ്.

പരാതിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ നിയോഗിച്ച അംഞ്ചംഗ കംപ്ലെയിന്‍സ് കമ്മറ്റി തലസ്ഥാനത്ത് എത്തിയപ്പോള്‍ പരാതിയില്‍ ഒപ്പിട്ട പെണ്‍കുട്ടികളെ ഹാജരാക്കാന്‍ കഴിഞ്ഞില്ല. പാര്‍വ്വതി ബാബു എന്ന പെണ്‍കുട്ടിക്ക് പകരമായി നീതു മോഹന്‍ എന്ന പെണ്‍കുട്ടിയെ ആണ് സ്വപ്ന ഹാജരാക്കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എല്‍എസ് സിബുവിനെ ഹൈന്ദ്രാബാദിലെക്ക് സ്ഥലം മാറ്റി. ഇതിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് എത്തിച്ചത്.

എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയി ജേക്കബ് ഒന്നാം പ്രതിയും, സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് രണ്ടാം പ്രതിയും ആണ് . എയര്‍ ഇന്ത്യയിലെ ഉയര്‍ന്ന ജീവനക്കാരായ ദീപക്ക് ആന്റോ, ഷീബ, ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മറ്റി അംഗങ്ങളായ ഉമാ മഹേശ്വരി സുധാകര്‍, സത്യാ സുബ്രമണ്യം, ആര്‍എംഎസ് രാജന്‍, ലീനാ വിനീത്, അഡ്വ. ശ്രീജാ ശശിധരന്‍, വ്യാജ പരാതി നല്‍കിയ നീതുമോഹന്‍ എന്നീവരടക്കം 10 പ്രതികള്‍ ആണ് കുറ്റപത്രത്തിലുളളത്. പ്രതികള്‍ക്ക് എതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, ആള്‍മാറാട്ടം, വഞ്ചന, വ്യാജ തെളിവ് ഉണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 11 ലാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News