53 ഹൈടെക് സ്കൂളുകൾ കൂടി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് 53 സ്കൂളുകൾ കൂടി ഇന്ന് മുതൽ മികവിന്‍റെ കേന്ദ്രമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂവച്ചൽ ജി വി എച്ച് എസ് എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആകെ 90 കോടി ചെലവിട്ടാണ് 53 സ്കൂളുകളെ അനന്താരാഷ്ട്രി നിലവാരത്തിലേക്ക് ഉയർത്തിയത്. സർക്കാരിന്‍റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി യാഥാർത്ഥ്യമാകുന്ന ആദ്യ പദ്ധതി കൂടിയാണിത്.

ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന മേഖലയിൽ വിപ്ലവകരമായ മാറ്റമാണുണ്ടായത്. യജ്ഞത്തിന്‍റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്‍റെ ഭാഗമായി നിർമ്മിച്ച 53 സ്‌കൂൾ കെട്ടിടങ്ങളാണ് ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.

ആകെ 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ എന്ന നിലയിൽ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് ഇന്ന് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്‍റെ തുടക്കത്തിൽ തന്നെ 92 സ്‌കൂൾ കെട്ടിടങ്ങളും 48 ഹയർ സെക്കണ്ടറി ലാബുകളും 3 ഹയർ സെക്കണ്ടറി ലൈബ്രറികളും ഉദ്ഘാടനം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News