കിടിലന്‍ ഹെയര്‍ സ്‌റ്റൈലില്‍ മഞ്ജു; വൈറലായി ചിത്രങ്ങള്‍

ദിവസംതോറും ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജു വാര്യരെ പ്രേക്ഷകരും ആരാധകരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ നടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പരസ്യ ചിത്രത്തിനുവേണ്ടിയാണ് മഞ്ജുവിന്റെ പുത്തന്‍ ഹെയര്‍സ്‌റ്റൈല്‍. സജിത്ത് ആന്‍ഡ് സുജിത്തായിരുന്നു മഞ്ജുവിനായി ഹെയര്‍ സ്‌റ്റൈലൊരുക്കിയത്. മഞ്ജുവിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു.

മഞ്ജുവിന്റെ ‘ആയിഷ’യുടെ ചിത്രീകരണം യുഎഇയില്‍ പുരോഗമിക്കുകയാണ്. നടനും സംവിധായകനുമായ പ്രഭുദേവ ചിത്രത്തിലെ ഒരു പാട്ടിനായി മഞ്ജു വാരിയര്‍ക്കു വേണ്ടി ഈ ചിത്രത്തില്‍ ഡാന്‍സ് കൊറിയോഗ്രഫി ചെയ്യുന്നുണ്ട്.

നടിയെന്ന രീതിയില്‍ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്‌നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News