യു പി കേരളം പോലെ ആയാൽ ബിജെപിയുടെ തോൽവി ഉറപ്പ്; യോഗിക്ക് മറുപടിയുമായി യെച്ചൂരി

വോട്ട് ദ്രുവീകരണം ലക്ഷ്യം വെച്ച് കേരളത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥ് . വോട്ടർമാർക്ക് അബദ്ധം പറ്റിയാൽ ഉത്തർപ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.

നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപി തിരിച്ചടി നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് യോഗിയുടെ വിവാദ പ്രസ്താവന. യുപി കേരളം പോലെ ആയാൽ ബിജെപിയുടെ തോൽവി ഉറപ്പാണെന്ന് സീതാറാം യെച്ചൂരി മറുപടി നൽകി

യോഗി സർക്കാരിന്റെ ഭരണപരാജയം ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി നൽകുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് വോട്ടർമാരെ സ്വാധീനിക്കാൻ വർഗീയ പ്രചരണവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്..ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ചില്ലെങ്കിൽ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭയരഹിതമായ ജീവിതം ഉറപ്പ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം വെറുതെയാകും. ഉത്തർ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധിക സമയം എടുക്കില്ലെന്നും വോട്ട് ദ്രുവികരണം ലക്ഷ്യം വച്ച് യോഗി പറഞ്ഞു.

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ ഇന്ത്യയിലെ മോശം സംസ്ഥാനമാണെന്ന ദ്വനിയിലാണ് യോഗിയുടെ പ്രസ്താവന…അതെ സമയം യോഗിയെ രൂക്ഷമായി വിമർശിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കേന്ദ്രത്തിന്റെ സർവ്വേയായ നിതി അയോഗ് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്.

നിതി ആയോഗ് പ്രകാരം ഉത്തർപ്രദേശ് ഏറ്റവും പിറകിലാണ്. UP കേരളം പോലെ ആയാൽ ബിജെപിയുടെ പരാജയം സുനിശ്ചിതം ആണെന്നും സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ഭരണപരാജയവും, കർഷക പ്രക്ഷോഭങ്ങൾ ബിജെപിക്ക് നൽകിയ തിരിച്ചടികളും മറച്ചു പിടിക്കാനാണ് വിവാദ പരാമർശവുമായി യോഗി രംഗത്ത് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News