നിര്‍മല്‍ – ഇന്ത്യന്‍ വനിതാ വോളിയിലെ സെന്‍സേഷന്‍ താരം

ഇന്ത്യന്‍ വനിതാ വോളിബോളിലെ സെന്‍സേഷന്‍ താരമാണ് ഹരിയാനക്കാരി നിര്‍മല്‍. മികച്ച പ്രകടനമാണ് ഈ 25 കാരി കാഴ്ചവെക്കുന്നത്.

നിര്‍മല്‍ എന്ന പേര് നാടെങ്ങുമുള്ള വോളിബോള്‍ പ്രേമികള്‍ക്ക് സുപരിചിതമാണ്. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ആസ്‌നകലന്‍ ഗ്രാമത്തില്‍ മദന്‍ലാല്‍ -ബാലാ ദേവി ദമ്പതികളുടെ മകളായാണ് നിര്‍മല്‍ തന്‍വര്‍ ഗുര്‍ജാറിന്റെ ജനനം. സ്‌കൂള്‍ പഠനകാലം മുതല്‍ വോളിബോള്‍ കളിയെ പ്രണയിച്ചു തുടങ്ങിയ നിര്‍മലിന്റെ കരിയറിലെ വളര്‍ച്ച അതിവേഗമായിരുന്നു. സബ് ജൂനിയര്‍ – ജൂനിയര്‍ – തലത്തില്‍ ഹരിയാനയെ പ്രതിനിധീകരിച്ച താരം 2012 മുതല്‍ 2019 വരെയായി 8 ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ജഴ്‌സിയണിഞ്ഞു.

ഫഡറേഷന്‍ കപ്പില്‍ 3 സ്വര്‍ണ മെഡലുകളും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും നിര്‍മലിന്റെ ശേഖരത്തിലുണ്ട്. 2019 ലെ കാട്മണ്ഡു ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ , വോളി പ്രേമികളുടെ സ്വന്തം നിര്‍മലായിരുന്നു. ജംപിങ് സര്‍വുകളിലൂടെയും മിന്നല്‍ സ്മാഷുകളിലൂടെയും കോര്‍ട്ടില്‍ മിന്നിത്തിളങ്ങുന്ന ഈ ഹരിയാനക്കാരി ഇന്ത്യന്‍ ടീമിന്റെയും റയില്‍വെ ടീമിന്റെയും പ്രധാന താരമാണ്.

നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും നിര്‍മല്‍ രാജ്യത്തിന്റെ ജഴ്‌സിയണിഞ്ഞു. 2014 മുതല്‍ പൂണെ സെന്‍ട്രല്‍ റെയില്‍വെയില്‍ ജോലി ചെയ്യുന്ന നിര്‍മല്‍ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ റയില്‍വെ ടീമിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News