വീട്ടിലുണ്ടാക്കാം അടിപൊളി ചിക്കന്‍ കിഴി ബിരിയാണി

പൊതുവേ ചിക്കന്‍ കിഴി ബിരിയാണി നമ്മള്‍ ഹോട്ടലുകളില്‍ നിന്നും വാങ്ങിക്കഴിക്കാറാണ് പതിവ്. എന്നാല്‍ ആ ശീലം ഇനി മാറ്റിക്കോളൂ… വളരെ കുറഞ്ഞ സമയംകൊണ്ട് ചിക്കന്‍ കിഴി ബിരിയാണി നമുക്ക് വീട്ടില്‍ തന്നെ തയാറാക്കാം. എങ്ങനെയെന്നല്ലേ.. നോക്കാം…

ചേരുവകള്‍

ബിരിയാണി അരി- 1 കപ്പ്
ഗ്രാമ്പൂ,കറുവപ്പട്ട,ഏലക്കായ- 3 വീതം
ഓയില്‍- 3 ടേബിള്‍ സ്പൂണ്‍
വെളളം- 4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ബോണ്‍ലെസ് ചിക്കന്‍ ചതുരക്കഷ്ണങ്ങളായ് മുറിച്ചത്- 200 g
ചെറിയുള്ളി- 1012 എണ്ണം
പച്ചമുളക്- 2 വലുത്
തക്കാളി- 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 1 ടീസ്പൂണ്‍
കറിവേപ്പില ,മല്ലിയില- ആവശ്യത്തിന്
ഗരം മസാല- 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി- 1/2 ടീസ്പൂണ്‍
മുളക്‌പൊടി- 11 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 1/4 ടീസ്പൂണ്‍
ഓയില്‍- 1 ടേബിള്‍സ്പൂണ്‍
തേങ്ങാപാല്‍- 34 ടേബിള്‍സ്പൂണ്‍
വാഴയില-

തയ്യാറാക്കുന്ന വിധം

രണ്ട് മുതല്‍ അഞ്ചുവരെ ചേരുവകള്‍ ചേര്‍ത്ത് നന്നായി തിളപ്പിയ്ക്കുക.അതിലേക്ക് കഴുകിയെടുത്ത അരി ചേര്‍ത്ത് വേവിച്ചെടുക്കുക.വെന്തശേഷം വെളളം ഊറ്റി മാറ്റിവയ്ക്കാം. പാനില്‍ ഓയിലൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് പച്ചമണം മാറുന്നതുവരെയിളക്കാം.

അതില്‍ അരിഞ്ഞുവച്ച ചെറിയുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്തിളക്കി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക.ശേഷം തക്കാളിയും ഇലകളും ചേര്‍ക്കാം.

തക്കാളി നന്നായ് ഉടഞ്ഞ ശേഷം മസാലകള്‍ ഓരോന്നായ് ചേര്‍ക്കുക.അല്‍പം വെള്ളമൊഴിച്ച് തിളച്ചുവരുമ്പോള്‍ ചിക്കന്‍ ചേര്‍ക്കാം.വെള്ളം വറ്റി ഡ്രൈ ആകുമ്പോള്‍ തേങ്ങാപാല്‍ ഒഴിച്ച് യോജിപ്പിച്ച് അടച്ചുവയ്ക്കാം

(വാഴയില വാട്ടിയെടുക്കുക)വാഴയിലയില്‍ തയ്യാറാക്കിയെടുത്ത ചോറ് വച്ച ശേഷം നടുവില്‍ ചിക്കന്‍ മസാല മിക്‌സ് വച്ചു കിഴികെട്ടുക. ആവിയില്‍ അഞ്ചുമിനിറ്റ് വേവിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News